Post Category
സബല' പരിപാടി സംഘടിപ്പിച്ചു
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ''സബല കൗമാര ആരോഗ്യ വിദ്യാഭ്യാസ പരിപാടി'' യുടെ ഭാഗമായി മലപ്പുറം ബ്ലോക്കിലെ ഐ.സി.ഡി.എസ് കളുടെ സഹകരണത്തോടെ കൗമാര പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിംഗ്, വൈദ്യപരിശോധന, ഹീമോഗ്ലോബിന്‍ പരിശോധന, ആരോഗ്യ ബോധവത്കരണ ക്ലാസ് തുടങ്ങിയവ സംഘടിപ്പിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് വൈസ്പ്രസിഡന്റ് വി.എ. റഹ്മാന്‍ അധ്യക്ഷവും ബ്ലോക്ക് പ്രസിഡന്റ് കെ.സലീന ടീച്ചര്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. വിവിധ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ഡോ. സലീല വൈദ്യപരിശോധനയ്ക്കും, ഡോ. ആനി നൈനാന്‍ ആരോഗ്യ ബോധവത്കരണ ക്ലാസിനും, ശാരിക.ഇ, സൗദ അജീഷ് എന്നിവര്‍ കൗണ്‍സിലിംഗിനും നേതൃത്വം നല്‍കി.
date
- Log in to post comments