Post Category
സീറ്റൊഴിവ്
പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ വിവധ പി.ജി കോഴ്സുകളായ എം.എസ്.സി മാത്സ് (എസ്.സി/എസ്.ടി), എം.കോം (എസ്.ടി), എം.എ ഇംഗ്ലീഷ് (എസ്.ടി), എം.എ അറബിക് (മുസ്ലീം ഇതര സംവരണ വിഭാഗം) എന്നീ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. അര്‍ഹതപ്പെട്ടവര്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 11.30നകം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണം. ഫോണ്‍ 04933 227370.
മലപ്പുറം ഗവണ്മെന്റ് കോളേജില്‍ പി.ജി. പ്രവേശനത്തിന് ഇക്കണോമിക്സ് (എസ്.ടി, ഇ.ടി.ബി), എം.കോം (എസ്.ടി), എം.എ ഇംഗ്ലീഷ് (എസ്.സി, എസ്.ടി, പി.എച്ച്), ഇസ്ലാമിക് ഹിസ്റ്ററി (എസ്.ടി) കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹതപ്പെട്ടവര്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 11നകം കോളേജില്‍ എത്തണം.
date
- Log in to post comments