Skip to main content

മഴയില്‍ 73 വീടുകള്‍ക്ക് നാശം; 13 ലക്ഷത്തിന്റെ നഷ്ടം

 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍  ജില്ലയിലെ 73 വീടുകള്‍ക്ക് 13 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍.  നാലു വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍  ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.   തിരുവനന്തപുരം താലൂക്കില്‍ മണക്കാട്, വഞ്ചിയൂര്‍ എന്നിവിടങ്ങളില്‍ ദുരിദാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. മണക്കാട്, കാലടി എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പില്‍ 52 പേരും വഞ്ചിയൂര്‍ പുത്തന്‍പാലം കമ്മ്യൂണിറ്റി സെന്ററില്‍ 150 പേരുമാണുള്ളത്. നെയ്യാറ്റിന്‍കര താലൂക്കില്‍ ഒരു ക്യാമ്പാണ് തുറന്നത്.  കോട്ടുകാല്‍ അടിമലത്തുറ മരിയനഗര്‍ കോണ്‍വെന്റില്‍ ഏഴു പേരും ചിറയിന്‍കീഴ് താലൂക്കിലെ അഞ്ചുതെങ്ങ് വി.വി.എല്‍.പി.എസില്‍ 119 പേരും ഉണ്ട്.
(പി.ആര്‍.പി. 1987/2018)

date