Post Category
ജില്ലാതല ടെലകോം കമ്മിറ്റി യോഗം
ജില്ലയിലെ മൊബൈൽ ഫോൺ ടവറുകൾ ഉൾപ്പെടെ ടെലികോം പശ്ചാത്തല വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും സേവനദാതാക്കളിൽ നിന്നും ലഭിച്ച പരാതികൾ ചർച്ച ചെയ്യാനും തീരുമാനങ്ങളെടുക്കാനുമായി ജില്ലാതല ടെലകോം കമ്മിറ്റിയുടെ യോഗം ഇന്ന് (ആഗസ്റ്റ് രണ്ട്) വൈകിട്ട് 3:30 ന് ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേരും. പരാതിക്കാരും ടെലികോം സേവനദാതാക്കളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളും ടെലകോം എൻഫോഴ്‌സ്‌മെന്റ് റിസോഴ്‌സ് ആൻഡ് മോണിറ്ററിംഗ് സെൽ (TERM Cell) പ്രതിനിധിയും ഹാജരാകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
date
- Log in to post comments