Skip to main content

ജവാഹര്‍ നവോദയ വിദ്യാലയ പ്രവേശനപരീക്ഷ

ആലപ്പുഴ: നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന വിദ്യാര്‍ഥി ഈ അദ്ധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നതാകണം. ജനന തീയതി 01.05.2011 നും 30.04.2013 നും ഇടയില്‍ ആയിരിക്കണം. അപേക്ഷ സമര്‍പ്പിക്കാനായി സ്‌കൂള്‍ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സ്റ്റഡി സര്‍ട്ടിഫിക്കറ്റിനോടൊപ്പം കുട്ടിയുടെ ഫോട്ടോ, രക്ഷാകര്‍ത്താവിന്റെയും കുട്ടിയുടെയും ഒപ്പ്, ആധാര്‍, റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് (jpg format size 10 to 100 kb) എന്നിവ സ്‌കാന്‍ ചെയ്ത് www.navodaya.gov.in/cbseitms.rcil.gov.in/nvs എന്ന വെബ് സൈറ്റില്‍  അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. കുട്ടിയുടെ ആധാര്‍കാര്‍ഡ് നമ്പറും കുടുംബത്തിന്റെ വാര്‍ഷികവരുമാനത്തുകയുടെ വിവരവും വീട് സ്ഥിതി ചെയ്യുന്ന ബ്ലോക്കും അപേക്ഷയില്‍ ചേര്‍ക്കണം. പരീക്ഷ തീയതി ഏപ്രില്‍ 29. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് സമീപത്തുള്ള അക്ഷയകേന്ദ്രം വഴിയോ അല്ലെങ്കില്‍ നവോദയ വിദ്യാലയത്തില്‍ നേരിട്ട് എത്തിയോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

ഫോണ്‍: 7983030975, 9074806276
 

date