Skip to main content

സഹായഹസ്തം പദ്ധതി: തീയതി നീട്ടി

വനിതാ ശിശു വികസന വകുപ്പ് മുഖേന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്കുള്ള സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായം നല്‍കുന്ന സഹായഹസ്തം പദ്ധതിയുടെ അപേക്ഷ സ്വീകരിക്കുന്നത് ജനുവരി 31 വരെ നീട്ടി. ഒറ്റത്തവണയായി 30,000 രൂപയാണ് അനുവദിക്കുക. ജില്ലയിലെ 10 പേര്‍ക്കാണ് സഹായം ലഭ്യമാകുക. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂ പയില്‍ താഴെയാകണം. മുന്‍വര്‍ഷം  ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. തൊഴില്‍ സംരംഭം ചുരുങ്ങിയത് 5 വര്‍ഷം കൊണ്ട് നടപ്പിലാക്കിയിരിക്കണം. യോഗ്യതയുള്ളവര്‍ www.schemes.wcd.Kerala.gov.in എന്ന വെബ് സൈറ്റിലൂടെ ജനുവരി 31 ന് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഐ.സി.ഡി.എസ് ഓഫീസിലോ, അങ്കണ്‍വാടിയിലോ ബന്ധപ്പെടാം. ഫോണ്‍ 04936 296362.

date