Skip to main content

ജില്ലാ പഞ്ചായത്ത് പദ്ധതി വഴി കായിക അധ്യാപക നിയമനം:  ഉദ്യോഗാർത്ഥികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നിയമന ഉത്തരവ് കൈമാറി

 

ആലപ്പുഴ :  സ്കൂളുകളിൽ സമഗ്ര കായികനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിൽ കായിക അധ്യാപകർ ഇല്ലാതിരുന്ന 15 സ്കൂളുകളിലും കായിക അധ്യാപകരെ നിയമിച്ചു. എല്ലാ വിദ്യാർത്ഥികളെയും കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.കായികക്ഷമതാ പരിശോധന നടത്തി മികച്ച കായിക താരങ്ങളെ വാർത്തെടുക്കാൻ കഴിയുന്ന പ്രവർത്തനം ആസൂത്രണം ചെയ്ത് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും. കായിക സ്കൂളുകളിലെ കായിക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ക്ക് കായിക ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്ന പദ്ധതി ജനുവരി മാസത്തിൽ പൂർത്തിയാകുമെന്ന് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.വി. പ്രിയ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ് എന്നിവർ സംസാരിച്ചു.

date