Skip to main content

അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ഗ്രാമവികസന  മന്ത്രാലയത്തിന്  കീഴില്‍  പ്രവര്‍ത്തിക്കുന്ന  വണ്ടൂര്‍ കാനറാ ബാങ്ക് സുബ്ബറാവു  പൈ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (വണ്ടൂര്‍, യത്തീംഖാന സ്‌കൂളിനു സമീപം) ആരംഭിക്കുന്ന   സ്വയംതൊഴില്‍ പരിശീലനത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 13 ദിവസത്തേക്കുള്ള  പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 18 നും 45 നും ഇടയില്‍ പ്രായമുള്ള  യുവാക്കളില്‍  നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍  ജനുവരി 14 ശനിയാഴ്ച രാവിലെ 11 ന് കേന്ദ്രത്തില്‍ എത്തണം. ആധാര്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും (2 കോപ്പി) കൊണ്ട് വരണം. ഫോണ്‍: 04931 247001

 

date