Skip to main content

തദ്ദേശസ്ഥാപനങ്ങളില്‍ ആവാസ് ദിവസ് ആചരിച്ചു. 

 

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ څആവാസ്ദിവസ്چ ആചരിച്ചു. ഇതിന്‍റെ ഭാഗമായി ചെലവ് കുറഞ്ഞതും നൂതനവുമായ ഭവനനിര്‍മ്മാണ പരിശീലനം, പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം, തറക്കല്ലിടല്‍, സര്‍ക്കാര്‍ പദ്ധതിയില്‍ അനുവദിച്ചതും വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാതെ കിടന്നതുമായ വീടുകളുടെ പ്രവൃത്തിയാരംഭിക്കല്‍  എന്നിവ നടന്നു.  ജില്ലയിലെ വിവിധ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ് തുടങ്ങിയ  ഗുണഭോക്താക്കളുടെ സംഗമവും ബോധവത്കരണ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിച്ചു. 
കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജില്ലാതല പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല മാത്യൂസ്   ഉദ്ഘാടനം ചെയ്തു. ജില്ലാ ദാരിദ്ര്യലഘുകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ അഡ്വ. ആര്‍.കൃഷ്ണകുമാര്‍, കെ.സി.സജികുമാര്‍, എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.                                                   (പിഎന്‍പി 3108/17)
 

date