Post Category
പുതിയങ്ങാടി നേര്‍ച്ച; മദ്യഷാപ്പുകള്‍ അടച്ചിടും
തിരൂര്‍ വെട്ടം പുതിയങ്ങാടി നേര്‍ച്ച നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 8) അര്‍ദ്ധരാത്രി 12 മുതല്‍ ചൊവ്വാഴ്ച (ജനുവരി 10) അര്‍ദ്ധരാത്രി 12 മണി വരെ തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉത്തരവിട്ടു. ക്രമസമാധാനം ഉറപ്പു വരുത്താനായി അബ്കാരി ചട്ടം സെക്ഷന്‍ 54 പ്രകാരമാണ് ഉത്തരവ്. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസും എക്‌സൈസ് വകുപ്പും ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
date
- Log in to post comments