Skip to main content

ദേശീയ ബാലചിത്രരചനാ മത്സരം നടത്തി

 

    ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ബാലചിത്രരചനാ മത്സരം നടത്തി. ഗവ. മോയന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ചിത്രകാരന്‍ ബൈജുദേവ് നിര്‍വഹിച്ചു. സമിതി ജില്ലാ ട്രഷറര്‍ കെ വിജയകുമാര്‍ അധ്യക്ഷനായി. അങ്കണവാടി ട്രൈനിങ് സെന്‍റര്‍ പ്രിന്‍സിപ്പല്‍ സി.ബീന, സമിതി ജില്ലാ വൈസ് പ്രസിഡന്‍റ് സി.പി.ജോണ്‍  സെക്രട്ടറി എം.സി.വാസുദേവന്‍ , എക്സിക്യൂട്ടീവ് അംഗം എ.കെ കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.
    അഞ്ച് മുതല്‍ എട്ട് വയസ്സുവരെയും ഒമ്പത് മുതല്‍ 12 വയസ്സുവരെയും 13 മുതല്‍ 16 വയസ്സുവരെയുള്ള മൂന്ന് വിഭാഗങ്ങളിലായാണ് ജലഛായ ചിത്രരചന മത്സരം നടന്നത്. നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിഭാഗത്തില്‍ ഒരു കുട്ടിയും പങ്കെടുത്തു. 
ഓരോ വിഭാഗത്തില്‍ നിന്നും മികച്ച അഞ്ച് രചനകള്‍ വീതം സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. ചിത്രകാരന്‍ ബൈജുദേവ്, ചിത്രകലാധ്യാപകന്‍ പൊന്നന്‍ മാഷ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. 
    അഞ്ച് മുതല്‍ എട്ട് വയസ്സ് വരെയുള്ളവരുടെ വിഭാഗത്തില്‍ വി.എസ്.ഹനിയ, എസ്.ശ്രിയ,  എന്‍.തേജസ്,  ശ്രീജോത്സന,  അപര്‍ണ ജെ ലക്ഷ്മി എന്നിവര്‍ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. ഒമ്പത് മുതല്‍ 12 വയസ്സുവരെയുള്ളവരുടെ വിഭാഗത്തില്‍ വി.ചൈെത്ര,എം.ലക്ഷ്മിദേവി, കെ.ആര്‍.ബോബിത്ത് , സി.അഭിനവ്, സബ്രിന്‍ സബീര്‍ എന്നിവരും 13 മുതല്‍ 16 വയസ്സ് വരെയുള്ളവരുടെ വിഭാഗത്തില്‍ ടി.ആദിത്യന്‍, കെ.ആര്‍.അനുശ്രീ, എസ്.രോഹിത്, കെ,ആദിത്, ബി.അഭിജിത്ത് എന്നിവരും സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.
 

date