പത്തനംതിട്ടയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് എം.എല്‍.എയുടെ നേതൃത്വത്തില്‍ കര്‍മ പദ്ധതി വരുന്നു
പത്തനംതിട്ട നഗരസഭ പ്രദേശത്തെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ആറന്മുള എം.എല്‍.എ വീണാജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ കര്‍മപരിപാടിക്ക് തുടക്കമാകുന്നു. ജനകീയ പങ്കാളിത്തത്തോടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഒന്നിപ്പിച്ചാണ് പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നഗരസഭയുടെ സജീവപങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. നഗരസഭയ്ക്കുള്ളില്‍ അടിഞ്ഞുകൂടുന്ന മാലിന്യം ദിനംതോറും വര്‍ധിക്കുകയും മാലിന്യസംസ്‌കരണം നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ അനുവാദത്തോടെ എം.എല്‍.എ ഇടപെടല്‍ നടത്തുന്നത്. കര്‍മപരിപാടികളുടെ ഭാഗമായ ആദ്യ വര്‍ക്‌ഷോപ്പ് ആറിന് ഉച്ച കഴിഞ്ഞ് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ക്ലീന്‍, ഗ്രീന്‍ പത്തനംതിട്ട എന്ന് പേരിട്ടിരിക്കുന്ന കര്‍മ പരിപാടി ശുചിത്വമിഷനെയും ഹരിതകേരളമിഷനേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ചാണ് നടക്കുക. ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ.ആര്‍. അജയകുമാര്‍ വര്‍മ്മ, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, ഹരിതകേരളം, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ വര്‍ക്‌ഷോപ്പിന് നേതൃത്വം നല്‍കും.
\ിലവില്‍ എത്ര ടണ്‍ മാലിന്യം പത്തനംതിട്ട നഗരസഭ പ്രദേശത്ത് വരുന്നുണ്ടെന്നും, ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ എത്രയെന്ന് കണ്ടെത്തുകയും അവയുടെ നിര്‍മാര്‍ജ-\ം ഫലപ്രദമായ രീതിയില്‍ എങ്ങനെ സാധ്യമാക്കാം എന്നത് സംബന്ധിച്ച ആശയ രൂപീകരണവുമാണ് വര്‍ക്‌ഷോപ്പിന്റെ ലക്ഷ്യം. ആശുപത്രിമാലിന്യങ്ങള്‍, ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ തുടങ്ങിയവ എത്ര അളവില്‍ ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തേണ്ടതും അനിവാര്യമാണ്. മാലിന്യസംസ്‌കരണത്തിനായി നഗരസഭയില്‍ ബയോഗ്യാസ് പ്ലാന്റുകളും കമ്പോസ്റ്റ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയുടെ അവസ്ഥയും ശോചനീയമാണ്. 2008 ല്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് വര്‍ഷങ്ങളായി നിശ്ചലമായിരുന്നു. 600 ടണ്‍ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായെങ്കിലും പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് ഇതുവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. നഗരസഭയില്‍ ഒരു ടണ്‍ ജൈവമാലിന്യം കമ്പോസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍, മഴക്കാലത്ത് ഈ കമ്പോസ്റ്റ് യൂണിറ്റുകളുടെ അവസ്ഥയും ഫലപ്രദമല്ല. നഗരത്തില്‍ കുന്നുകൂടുന്ന ഖരമാലിന്യങ്ങളുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ഇതിനുള്ള പരിഹാരങ്ങളും നിര്‍ദേശങ്ങളും കണ്ടെത്തുകയും ചെയ്യുകയും പദ്ധതിക്ക് അന്തിമ രൂപം നല്‍ശുകയുമാണ് വര്‍ക്‌ഷോപ്പിന്റെ ലക്ഷ്യം. ജില്ലയിലെ വിവിധ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും വര്‍ക്‌ഷോപ്പില്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് (ശനി) എം.എല്‍.എ ഓഫീസില്‍ ബന്ധപ്പെടണം.
(പിഎന്‍പി 2219/18)
- Log in to post comments