Skip to main content

കുടുംബസംഗമം നടത്തി

 

                സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളിലെയും ധര്‍മ്മ സ്ഥാപനങ്ങളിലെയും അന്തേവാസികളുടെ കുടുംബസംഗമം നടത്തി.  കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ജൂബിലി ഹാളില്‍ നടന്ന സംഗമം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തക ഷണ്‍മുഖന്‍ അദ്ധ്യക്ഷത വഹിച്ചു.  നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.പി.ഹമീദ്, കൗണ്‍സിലര്‍ അജി ബഷീര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഡാര്‍ലി ഇ പോള്‍, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എ.ജോണി, സെക്രട്ടറി എന്‍.ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഓര്‍ഫനേജില്‍ പഠിച്ച് പി.എച്ച്.ഡി. നേടിയ വയനാട് മുസ്ലീം ഓര്‍ഫനേജിലെ പി.നജ്മുദ്ദീന്‍ ഉള്‍പ്പെടെ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഉപഹാരം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം മുഹമ്മദലി വിതരണം ചെയ്തു.  ക്ഷേമ സ്ഥാപന നടത്തിപ്പ് സംബന്ധിച്ച് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രൊബേഷന്‍ ഓഫീസര്‍ ടി.ജയകുമാര്‍ ക്ലാസ്സെടുത്തു.  അന്തേവാസികളുടെ കലാപരിപാടികള്‍ നടന്നു.

date