Post Category
ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലേക്ക് ഒഴിവുള്ള മാനേജ്‌മെന്റ് സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള കേരള എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ എന്‍ഒസിയുമായി ഈ മാസം ആറിന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം. ഒഴിവുകളുടെ വിശദവിവരം www.cea.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04734 231995. (പിഎന്‍പി 2216/18)
date
- Log in to post comments