Skip to main content

ചര്‍മ മുഴ പ്രതിരോധ കുത്തിവെപ്പിന് തുടക്കം

തുവ്വൂര്‍ ഗ്രാമപഞ്ചായത്തില്‍ കന്നുകാലികള്‍ക്കുള്ള ചര്‍മ മുഴ പ്രതിരോധ കുത്തിവെപ്പിന് തുടക്കം. മൃഗ സംരക്ഷണ വകുപ്പിന്റെ ജന്തു രോഗ നിവാരണ യജ്ഞത്തിന്റെ ഭാഗമായാണ് കുത്തിവെപ്പിന് തുടക്കം കുറിച്ചത്. പള്ളി പറമ്പില്‍ നടന്ന ചടങ്ങില്‍ തുവ്വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സി.ടി.ജസീന ഉദ്ഘാടനം ചെയ്തു. രോഗം പിടിപ്പെടാത്ത നാല് മാസത്തിന് മുകളില്‍ പ്രായമുള്ള പശുക്കള്‍, കാളകള്‍ എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ കുത്തിവെപ്പ് നടത്തുക.  ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എന്‍.പി.നിര്‍മല അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ: പി.എന്‍.അജയകുമാര്‍, വാര്‍ഡ് അംഗം എന്‍.കെ.നാസര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ ലത്തീഫ്, പി.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

date