Skip to main content
ചരിത്ര രചനയുടെ രീതി ശാസ്ത്രത്തിൽ പരിശീലനം നൽകുന്നതിനായി സമഗ്ര ശിക്ഷാ കോഴിക്കോട് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ റെസിഡെൻഷ്യൽ പരിശീലന പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ. എം ഡി മുജീബ് റഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.

ചരിത്ര രചനയുടെ രീതി ശാസ്ത്രം: റെസിഡെൻഷ്യൽ പരിശീലനം ആരംഭിച്ചു

ചരിത്ര രചനയുടെ രീതി ശാസ്ത്രത്തിൽ പരിശീലനം നൽകുന്നതിനായി സമഗ്ര ശിക്ഷാ കോഴിക്കോട് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ റെസിഡെൻഷ്യൽ പരിശീലന പരിപാടി കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ. എം ഡി മുജീബ് റഹിമാൻ ഉദ്ഘാടനം ചെയ്തു.

പൊതു വിദ്യാലയങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായാണ് പരിശീലനം. ജില്ലയിൽ സ്കൂൾ തലത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ നിന്ന് ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

എസ് എസ് കെ കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ സജീഷ് നാരായണൻ അധ്യക്ഷത വഹിച്ചു. ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ സുരേന്ദ്രൻ ചീക്കിലോട് വിഷയാവതരണം നടത്തി. സൗത്ത് യുആർസി ബിപിസി വി പ്രവീൺകുമാർ, കുന്നമംഗലം ബിആർസി ബിപിസി മനോജ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. എസ് എസ് കെ കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ എസ് യമുന,ബി ആർ സി ട്രെയിനർ സുവർണ്ണ ചന്ദ്രോത്ത് എന്നിവർ സംസാരിച്ചു. എം സി മുനീർ, ഇ അഭിജിത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

date