Skip to main content

'ജിഎക്സ് കേരള 23' : സൈക്കിൾ റാലി ഞായറാഴ്ച ( 29)

മാലിന്യ സംസ്കരണം നൂതന സങ്കേതങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺക്ലേവായ 'ജിഎക്സ് കേരള 23' ന്റെ മുന്നോടിയായി സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. ഞായറാഴ്ച (ജനുവരി 29 ) രാവിലെ ഏഴിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ എറണാകുളം ദർബാർ ഹാളിൽ നിന്നും മറൈൻഡ്രൈവ് വരെയാണ് റാലി.

ഖര-ദ്രവ മാലിന്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് ഗ്ലോബല്‍ എക്സ്പോ ഓണ്‍ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് (GEx Kerala 23) സംഘടിപ്പിക്കുന്നത്

date