Skip to main content

മോജോ കിറ്റ് ആക്സസറീസ് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് സാംസങ് ഗാലക്സി എ 73- 5 ജി ഫോണിന് അനുയോജ്യമായ മോജോ കിറ്റ് ആക്സസറീസ് വിതരണത്തിന് അംഗീകൃത മൊബൈല്‍ ഷോപ്പ് ഉടമകളില്‍ നിന്ന് 25000/ ല്‍ കൂടാത്ത നിരക്കില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

1. DJI OSMO GIMBAL OM4(1)
2. MIRFAK MICROPHONE MC 1 (1),
3. NATIONAL GEOGRAPHIC TRIPOD (1)
4. RODE SC6 CABLE (1)
5. SANDISK PENDRIVE DUAL 32 GB (1)
6. SIMPEX 420 LED LITE(1)
7. HAMA MONOPODE 78 (1)  

എന്നീ ആക്സസറീസ് ആണ്  ആവശ്യം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 1 ന് വൈകീട്ട് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട്  ഫ്ളോര്‍, സിവില്‍ സ്റ്റേഷന്‍ പാലക്കാട് -678001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ക്വട്ടേഷനുകള്‍ ഉള്ളടക്കം ചെയ്ത കവറിന് പുറത്ത് 'പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്കുള്ള സാംസങ് ഗാലക്സി എ 73- 5 ജി ഫോണിന് അനുയോജ്യമായ മോജോ ആക്സസറീസ് വിതരണത്തിനുള്ള ക്വട്ടേഷന്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തണം. വൈകി കിട്ടുന്ന ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകള്‍  അതേ ദിവസം വൈകീട്ട് 4 ന് തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ - 0491 2505329.
 

date