Skip to main content

യുവമാധ്യമ പ്രവര്‍ത്തക ക്യാമ്പിന് അപേക്ഷിക്കാം

 

യുവജനക്ഷേമ ബോര്‍ഡ് സാമൂഹ്യ പുരോഗതിയില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകള്‍ എന്നീ വിഷയത്തില്‍ സംസ്ഥാനതല യുവമാധ്യമ പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിക്കുന്നു. പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ക്യാമ്പ്. 18 നും 40 നും മധ്യേ പ്രായമുള്ള പത്രപ്രവര്‍ത്തന മേഖലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പാലക്കാട് ജില്ലയില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്നിനകം ജില്ലാ യുവജനകേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, പാലക്കാട്-678001 വിലാസത്തിലോ pkd.ksywb@kerala.gov.in ലോ ബയോഡാറ്റ സഹിതം അപേക്ഷ നല്‍കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505190.

date