Skip to main content

മിഷന്‍ അന്ത്യോദയ സര്‍വെ ജില്ലാതല പരിശീലനം 30 ന്

 

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ അന്ത്യോദയ സര്‍വെയുടെ ഫീല്‍ഡ്തല വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കും ബ്ലോക്ക് നോഡല്‍ ഓഫീസര്‍മാര്‍ക്കും ജില്ലാതല പരിശീലനം സംഘടിപ്പിക്കുന്നു. അടിസ്ഥാന സൗകര്യം, മാനവവികസനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയുടെ അവസ്ഥ നിര്‍ണയിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കി ഗ്രാമപഞ്ചായത്തുകളെ റാങ്ക് ചെയ്യുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് മിഷന്‍ അന്ത്യോദയ സര്‍വെ രൂപകല്‍പന ചെയ്തിട്ടുള്ളത്. ജനുവരി 30 ന് രാവിലെ 10 ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലനം എ. പ്രഭാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാവും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിനി കാസിം അധ്യക്ഷയാകുന്ന പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എ.കെ സരസ്വതി, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ എം.പി രാമദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുക്കും.

date