Skip to main content

കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഐ.സി.ഡി.എസ് മണ്ണാര്‍ക്കാട് അഡീഷണല്‍ പ്രൊജക്ട് ഓഫീസ് പരിധിയിലുള്ള നാല് പഞ്ചായത്തുകളിലെ 154 അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30ന് ടെന്‍ഡറുകള്‍ തുറക്കും. 3080 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 7907209161.

date