Skip to main content

ദിശ 2023' തൊഴിൽ മേള; 136 പേർക്ക് തൊഴിൽ

 

കോട്ടയം: ദിശ 2023 തൊഴിൽ മേളയിൽ 136 ഉദ്യോഗാർഥികൾക്ക് ജോലി ലഭിച്ചു. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം), ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ നേതൃത്വത്തിൽ കോട്ടയം നാട്ടകം ഗവൺമെന്റ് കോളജിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 1181  ഉദ്യോഗാർഥികൾ പങ്കെടുത്തു. 136 ഉദ്യോഗാർഥികളെ മേളയിലൂടെ തെരഞ്ഞെടുത്തു. 449 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. 25 സ്ഥാപനങ്ങൾ പങ്കെടുത്ത മേളയിൽ 1080 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ഇസാഫ് സ്മോൾ ഫിനാൻസ്(20), മയൂരി സിൽക്സ് (20), സ്പന്ദന സഫൂർത്തി(20), പാരഗൺ പോളിമർ പ്രോഡക്ട്സ് (17), മണപ്പുറം ഫിനാൻസ് ലിമിറ്റഡ്(15), ഐ.ഡി.എഫ്.സി. ഫസ്റ്റ് (15), ലേബർ ഇന്ത്യ പബ്ലിക് സ്‌കൂൾ (10), സെന്റ് റാഫേൽസ് അക്കാദമി ഫോർ എക്സലൻസ് (8),  ആബാസോഫ്റ്റ് ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (4), കോപറ്റേറ്റീവ് ക്രാക്കർ പ്രൈവറ്റ് ലിമിറ്റഡ് (4),  സായി സർവീസ് പ്രൈവറ്റ് ലിമിറ്റഡ് (3) എന്നീ കമ്പനികളാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തത്.

നാട്ടകം സർക്കാർ കോളജിൽ നടന്ന തൊഴിൽ മേള കോളജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. വി.വി. ജയലാൽ അധ്യക്ഷനായി. എംപ്ലോയ്മെന്റ് ഓഫീസർമാരായ കെ.ആർ. ജയകൃഷ്ണൻ, പി.റ്റി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
 

date