Skip to main content

പട്ടികവർഗ വിഭാഗക്കാർക്ക് രേഖകൾ ലഭ്യമാക്കുന്നു

 

കോട്ടയം: ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് അവശ്യരേഖകൾ ലഭ്യമാക്കി ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിന് സൗകര്യമൊരുക്കുന്നു.
തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡ്, വിദ്യാഭ്യാസ രേഖകൾ, കൈവശ രേഖകൾ, പെൻഷൻ രേഖകൾ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവയാണ് ലഭ്യമാക്കുന്നത്. അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ എന്ന പദ്ധതിയിൽ പട്ടികവർഗ വികസന വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, ഐ.ടി. മിഷൻ, പൊതുവിതരണ വകുപ്പ്, നെഹ്‌റു യുവകേന്ദ്ര, കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ., നാഷണൽ സർവീസ് സ്‌കീം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് നടത്തുന്നത്. രേഖകളില്ലാത്ത പട്ടിക വർഗക്കാർ അതതു പ്രദേശത്തെ പട്ടികവർഗ പ്രമോട്ടർമാരുമായി ബന്ധപ്പെടണം. വിശദവിവരത്തിന് ഫോൺ: 04828 202751.

(കെ.ഐ.ഒ. പി.ആർ. 250/2023 )

date