Skip to main content

വനിതാ സംരംഭകത്വ ശില്പശാല

 

 സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വാണിജ്യ വ്യവസായ വകുപ്പിന്റെ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് പത്ത് ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു.

 ഫെബ്രുവരി 6 മുതൽ 17 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. 

ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് ആന്റ് പ്രമോഷൻ, സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച്ച്.ആർ മാനേജ്മെന്റ, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജി.എസ്. ടി ഉൾപ്പെടെ 5900 രൂപയും താമസമില്ലാതെ 2421 രൂപയുമാണ് പരിശീലന പരിപാടിയുടെ ഫീസ്.

 താല്പര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റായ www.kied.info വഴി ഓൺലൈനായി ഫെബ്രുവരി മൂന്നിന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുത്ത 35 പേർക്കാണ് പരിശീലനം നൽകുന്നത്. ഫോൺ :0484-2532890/2550322/7012376994/9605542061

date