Skip to main content

ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ ശിൽപ്പശാല

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ്വ്യവസായ വാണിജ്യ വകുപ്പ് സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ബേക്കറി ഉൽപ്പന്ന നിർമ്മാണത്തിൽ അഞ്ച് ദിവസത്തെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ ആണ് പരിശീലനം നൽകുന്നത്. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ദ്ധർ നയിക്കുന്ന തിയറി ക്ലാസ്, പ്രായോഗിക പരിശീലനംവിവിധ സർക്കാർ പദ്ധതികൾബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ, മേഖലയിൽ വിജയിച്ച സംരംഭകനുമായുള്ള ചർച്ച എന്നിവയുണ്ടാകും. കോഴ്‌സ് ഫീസർട്ടിഫിക്കേഷൻഭക്ഷണംജി.എസ്.ടി ഉൾപ്പെടെ 1800 രൂപ ആണ് ഫീസ്. തെരഞ്ഞെടുക്കപ്പെടുന്നവർ മാത്രം ഫീസ് അടച്ചാൽ മതി. താത്പര്യമുള്ളവർ www.kied.info-ൽ ഓൺലൈനായി ഫെബ്രുവരി 7 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തെരഞ്ഞെടുത്ത 35 പേർക്ക് പങ്കെടുക്കാം. ഫോൺ: 0484 2532890, 2550322.

പി.എൻ.എക്സ്. 541/2023

date