Skip to main content

കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരത്തിന് അപേക്ഷിക്കാം

 

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സമരണാര്‍ത്ഥം സംഘടിപ്പിക്കുന്ന 'മണിനാദം' കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരത്തിന് അപേക്ഷിക്കാം. ജില്ലാതലത്തില്‍ യൂത്ത് ക്ലബ്ബുകള്‍, യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ചിട്ടുള്ള യുവ ക്ലബ്ബുകള്‍, അവളിടം യുവതി ക്ലബ്ബുകള്‍ എന്നിവര്‍ക്ക് മത്സരിക്കാം. ജില്ലാതലത്തില്‍ യഥാക്രമം 25,000, 10,000, 5000 എന്നിങ്ങനെയാണ് സമ്മാന തുക. മാര്‍ച്ച് ആറിന് ചാലക്കുടിയിലാണ് സംസ്ഥാനതല മത്സരം. സംസ്ഥാനതലത്തില്‍ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,00,000, 75,000, 50,000 രൂപയും സമ്മാനമായി ലഭിക്കും. 18 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 10 നകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, റൂം നം. 18, ജില്ല പഞ്ചായത്ത് ഓഫീസ്, പാലക്കാട് എന്ന വിലാസത്തിലോ dycpalakkad09@gmail.com ലോ നല്‍കണം. ഫോണ്‍: 0491 2505190, 9446108989.

date