Skip to main content
ഏലൂർ നഗരസഭയിലെ സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം ചെയർമാൻ എ.ഡി സുജിൽ നിർവഹിക്കുന്നു

സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

 

ഏലൂർ നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  സ്മാർട്ട് അങ്കണവാടികളുടേയും ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകളുടേയും ഉദ്ഘാടനം ചെയർമാൻ എ.ഡി സുജിൽ നിർവഹിച്ചു. ആറ് സ്മാർട്ട് അങ്കണവാടികളും പത്ത് ബേബി ഫ്രണ്ട്ലി ടോയ്ലറ്റുകളുമാണ് നിർമ്മിച്ചത്.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അംബികാ ചന്ദ്രൻ , പി.എ ഷെറീഫ്, ദിവ്യാനോബി, കൗൺസിൽ അംഗങ്ങളായ ലൈജി സജീവൻ, സീമാ സിജു, ചന്ദ്രികാ രാജൻ, സരിതാ പ്രസീദൻ, ജയശ്രീ സതീഷ്, സുബൈദാ നൂറുദ്ദീൻ, കെ.എ. മാഹിൻ, രാജി എന്നിവർ പങ്കെടുത്തു.
നിലവിൽ നാല് സ്മാർട്ട് അങ്കണവാടികൾ നഗരസഭയിലുണ്ട്. ഉദ്ഘാടനം ചെയ്തത് ഉൾപ്പെടെ ആകെ പത്ത് സ്മാർട്ട് അങ്കണവാടികളാണ് നഗരസഭയിൽ ഉള്ളത്. ഈ വർഷത്തിൽ നഗരസഭയുടെ സ്വന്തം കെട്ടിടമുള്ള എല്ലാ അങ്കണവാടികളെയും സ്മാർട്ടാക്കുമെന്ന് ചെയർമാൻ പറഞ്ഞു.

date