Skip to main content

ജിഡ – ചാത്യാത്ത് റോഡിൽ ഫെബ്രുവരി 1 മുതൽ പാർക്കിംഗിന് ഫീസ്

ജിഡ – ചാത്യാത്ത് റോഡിൽ ഇന്നു (ഫെബ്രുവരി 01) മുതൽ പാർക്കിംഗിന് ഫീസ്

ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ജിഡ – ചാത്യാത്ത് റോഡിൽ പാർക്കിംഗ് അനുവദിച്ചിട്ടുള്ള മേഖലകളിൽ ഫെബ്രുവരി 01 മുതൽ പാർക്കിംഗ് ഫീസ് ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രഭാത സവാരി കണക്കിലെടുത്ത് രാവിലെ നാല് മുതൽ എട്ടു വരെ പാർക്കിംഗ് അനുവദിക്കില്ല.

സൈഡ് റോഡിന്റെ നിശ്ചിത ഭാഗങ്ങളിൽ ഒരു വരിയായി മാത്രം കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും തടസമില്ലാത്ത രീതിയിലാണ് പാർക്കിംഗ് ക്രമീകരിക്കുക. ഫീസ് നിരക്കുകൾ: ഇരുചക്രവാഹനം – അഞ്ച് രൂപ, കാർ/ഓട്ടോറിക്ഷ – പത്ത് രൂപ, ട്രക്ക്/മിനി ലോറി -     20 രൂപ, ബസ് /ലോറി – 50 രൂപ, ജെ.സി.ബി / മിനി എസ്കവേറ്റർ തുടങ്ങിയവ – 75 രൂപ, കണ്ടെയ്നർ - 100 രൂപ.

നിലവിൽ ഗതാഗത നിയമത്തിന് വിരുദ്ധമായി പ്രധാന റോഡിനോട് ചേർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതതടസം, അപകടങ്ങൾ എന്നിവ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജിഡ റോഡിലെ പാർക്കിംഗ് ഒഴിവാക്കുന്നതിനും ഫ്ലാറ്റുകളോട് ചേർന്നുള്ള സൈഡ് റോഡിന്റെ മധ്യത്തിലും രണ്ട് അറ്റങ്ങളിലായും പാർക്കിംഗ് നിശ്ചയിച്ച് ഫീസ് പിരിക്കാ൯ ഡിസംബർ 13ന് ചേർന്ന ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചത്.

ഏറ്റവും കുറഞ്ഞ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അടിസ്ഥാന ചെലവുകൾ നിർവഹിക്കുന്നതിന് മാത്രം ഉദ്ദേശിച്ചാണ് തുച്ഛമായ ഫീസ് ഈടാക്കുന്നതെന്നും ജിഡ വ്യക്തമാക്കി.

date