Skip to main content

ബാലാവകാശ സംരക്ഷണ പ്രചാരണം : ഫ്ലാഷ് മോബിന്  മന്ത്രിമാരുടെ ആശംസ കൂട്ടയോട്ടം 20ന് 

 

    സാമൂഹികനീതി വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ചേര്‍ന്ന് നടത്തുന്ന  ബാലാവകാശ സംരക്ഷണ വാരാചരണത്തിന്‍റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നടന്ന ഫ്ലാഷ് മോബിന് യുവജനകാര്യ വകുപ്പ് മന്ത്രി എ.സി.മൊയ്തീനും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും ആശംസകള്‍ നേര്‍ന്നു. ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലങ്കോട് ആശ്രയം കോളെജ്     ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. കലക്ടറേറ്റില്‍ ക്രാഫ്റ്റ് മേളയുടെ യോഗം കഴിഞ്ഞിറങ്ങിയ മന്ത്രിമാര്‍ ഫ്ലാഷ് മോബ് കാണാനെത്തുകയായിരുന്നു. എം.എല്‍.എ.മാരായ കെ.വി.വിജയദാസ്, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ,ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡോ: പി.സുരേഷ്ബാബു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

നവംബര്‍ 20ന് കൂട്ടയോട്ടം

    കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്  ബോധവത്കരണം നല്‍കുന്നതിന് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം  നവംബര്‍ 20ന് നടത്തും. വൈകീട്ട് നാല് മുതല്‍ അഞ്ച് വരെ ഹെഡ്പോസ്റ്റ് ഓഫീസിന് സമീപത്ത് നിന്നും തുടങ്ങി ഓയിസ്ക കട്ടികളുടെ പാര്‍ക്ക് വരെയാണ് കൂട്ടയോട്ടം . പൊലീസ് വകുപ്പ്, ആര്‍.ടി.ഒ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, അത്ലറ്റിക് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. 

 

date