Skip to main content

ജില്ലാതല ഫുട്ബോൾ ടൂർണമെന്റ്

ജില്ലാ പഞ്ചായത്ത് എംപ്ലോയിസ് റിക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കണ്ണൂർ പോലീസ് ടർഫ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് പ്രസിഡണ്ട് ബിനു വർഗീസ് അധ്യക്ഷനായി. ഏഴ് ടീമുകളാണ് പങ്കെടുത്തത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി എം ധനീഷ്, എംപ്ലോയിസ് റീക്രിയേഷൻ ക്ലബ് സെക്രട്ടറി പി വിമൽകുമാർ, കോർഡിനേറ്റർ അബ്ദുൾ ഖഫൂർ എന്നിവർ സംസാരിച്ചു.

date