Skip to main content

അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവ്വകലാശാല അംഗീകരിച്ച 2022-23 വർഷത്തെ ബിഎസ്‌സി നേഴ്സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ടമെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിനകം കോളേജിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

 

date