Post Category
ഉപഭോക്തൃ മുഖാമുഖവും സൗജന്യ പാല്‍ പരിശോധന ക്യാമ്പും എട്ടിന്
പാലിന്റെ ഗുണനിലവാരത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും വിപണിയില്‍ മെച്ചപ്പെട്ട പാലിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി പാല്‍ ഉപഭോക്തൃ മുഖാമുഖവും സൗജന്യ പാല്‍ പരിശോധന ക്യാമ്പും ആഗസ്റ്റ് എട്ടിന് രാവിലെ 10 മണിക്ക് തളിപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ ജെയിംസ് മാത്യു എം എല്‍ എ ഉദ്ഘാടനം ചെയ്യും.
തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ് അധ്യക്ഷത വഹിക്കും. ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ്, ജില്ലാ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എം വി രജീഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. ഉപഭോക്താക്കള്‍ കൊണ്ടുവരുന്ന പാലിന്റെ പരിശോധന ഫലം ഉടന്‍ ലഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments