Skip to main content

ചേരാനെല്ലൂരിനെ സന്‍സദ് ആദര്‍ശ് ഗ്രാമമായി ഗവര്‍ണര്‍ ഇന്ന്  (ആഗസ്റ്റ് 7) പ്രഖ്യാപിക്കും

 

 

 

കൊച്ചി: ചേരാനെല്ലൂര്‍ ഗ്രാമപഞ്ചയത്തിനെ സന്‍സദ് ആദര്‍ശ് ഗ്രാമമായി  ഇന്ന് (ആഗസ്റ്റ് 7) വൈകീട്ടു  5 മണിക്ക്  ഗവര്‍ണ്ണര്‍ പി. സദാശിവം പ്രഖ്യാപിക്കും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രൊഫ. കെ. വി. തോമസ് എം.പി, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ . ബി. എ. അബ്ദുല്‍  മുത്തലിബ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍ . ആന്റണി, ആസ്റ്റര്‍ മെഡിസിറ്റി ചീഫ്  എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് പിള്ള, ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു   തുടങ്ങിയവര്‍ പങ്കെടുക്കും. 

 

ചടങ്ങില്‍ പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അനുമതി പത്രം നല്‍കും. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ബീമാ യോജന, പ്രധാനമന്ത്രി അടല്‍ പെന്‍ഷന്‍ യോജന എന്നീ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പോളിസി വിതരണം നടത്തും. സ്വച്ഛ് ഭാരത് മിഷ  ന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.  ഗ്രാമപഞ്ചായത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ നിര്‍വ്വഹിക്കും . കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഫല വൃക്ഷ തൈ വിതരണവും ഗവര്‍ണര്‍ നടത്തും. ജില്ലയില്‍ കോട്ടുവളളി, കുന്നുകര ഗ്രാമപഞ്ചായത്തുകളാണ് മുമ്പ് സന്‍സദ് ആദര്‍ശ് ഗ്രാമമായി പ്രഖ്യാപിച്ചിട്ടുള്ളത്.

date