Skip to main content

സംസ്ഥാന ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ്

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഭരണ സമിതിയിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഫെബ്രുവരി 24ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാന ഓഫീസിൽ നടക്കും. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്ന ആജീവനാന്ത അംഗങ്ങൾ സമിതി നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്ന് തേരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

ആജീവനാന്ത അംഗങ്ങൾക്ക് സമിതി നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടവർക്ക് ആയതിന്റെ ഡ്യൂപ്ലിക്കേറ്റ് കാർഡ് നൽകുന്നതിനും തിരിച്ചറിയൽ കാർഡ് കൈപ്പറ്റാത്ത അംഗങ്ങൾക്ക് ആയത് നൽകുന്നതിനുമുള്ള ക്രമീകരണം വോട്ടെടുപ്പ് ദിവസം വരെ സമിതി ആസ്ഥാനത്ത് നടത്തിയിട്ടുണ്ടെന്ന് സമിതി അഡ്മിനിസ്‌ട്രേറ്റർ പ്രീയങ്ക. ജി അറിയിച്ചു. തിരിച്ചറിയൽ കാർഡ്ഡ്യൂപ്ലിക്കേറ്റ് കാർഡ് എന്നിവ ലഭ്യമാകുന്നതിനുള്ള അപേക്ഷ സമിതി അഡ്മിനിസ്‌ട്രേറ്റർക്ക് സമർപ്പിക്കേണ്ടതാണ്.

പി.എൻ.എക്സ്. 895/2023

date