Skip to main content

അഡീഷണല്‍ അപ്രന്റീസ് ട്രെയിനി ഇന്റര്‍വ്യു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ പാതായ്ക്കര, (പെരിന്തല്‍മണ്ണ) പ്രവര്‍ത്തിക്കുന്ന ഐ. ടി. ഐ യില്‍ പ്ലംബര്‍ ട്രേഡിലേക്ക് അഡീഷണല്‍ അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഇന്റര്‍വ്യു മാര്‍ച്ച് 2 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ വച്ച് നടത്തും. ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് പാതായ്ക്കര ഐ. ടി. ഐ യില്‍ എത്തിച്ചേരണം. പ്ലംബര്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. സ്‌റ്റൈപ്പന്റ്: പ്രതിമാസം 5700 രൂപ, കാലാവധി - ഒരു വര്‍ഷം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04933-226068, 8111931245, 9496218456 എന്നീ നമ്പറുകളില്‍ ലഭിക്കും.
 

date