Skip to main content

റേഷന്‍ കടയില്‍ പരിശോധന നടത്തി

 

പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ റേഷന്‍ കടയില്‍ പരിശോധന നടത്തി. കൊണ്ടോട്ടി താലൂക്കില്‍ ചെറുകാവ് മിനി എസ്റ്റേറ്റ് റേഷന്‍കടയില്‍ നടന്ന പരിശോധനക്ക്  എ.ഡി.എം എന്‍.എം മെഹറലിജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി എന്നിവര്‍ നേതൃത്വം നല്‍കി.
സ്റ്റോക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും വിതരണത്തിനായി വെച്ച മറ്റു വസ്തുക്കളുടെയും ഗുണനിലവാരംബില്ലിങ് ഉപകരണങ്ങളുടെ കാര്യക്ഷമതപരാതി പുസ്തകം എന്നിവ പരിശോധിച്ചുവിറ്റുവരവ് കണക്ക്കടയില്‍ സ്റ്റോക്കുള്ള ധാന്യങ്ങളുടെ കണക്ക് എന്നിവ ശേഖരിച്ചു. ഭക്ഷ്യധാന്യങ്ങളും മറ്റു റേഷന്‍ വസ്തുക്കളും സംഭരിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ഉപഭോക്താക്കള്‍ക്കായി കുടിവെള്ളംഇരിപ്പിടങ്ങള്‍സര്‍ക്കാര്‍ അറിയിപ്പുകളടങ്ങിയ പോസ്റ്ററുകള്‍, ശുചിത്വം എന്നിവ ഉറപ്പ് വരുത്തി.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ റേഷന്‍ കടകളില്‍ നടത്തുന്ന പരിശോധന ഈ ആഴ്ചയും തുടരും. പരിശോധന റിപ്പോര്‍ട്ട് കേന്ദ്ര പൊതു വിതരണ മന്ത്രാലയത്തിന് കൈമാറും. കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ എ.ടി ഷാജിറേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ഇസ്ഹാഖ് പോത്തഞ്ചേരി,  വി. ബിന്ദു എന്നിവര്‍ പങ്കെടുത്തു.

date