Skip to main content

ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃക: മന്ത്രി വി അബ്ദുറഹിമാന്‍

 

 

ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ കേരളം മികച്ച മാതൃകയാണ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍.സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായഉപകരണ വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, അവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിലും കേരളം ജാഗ്രത കാണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.താനൂരില്‍ നടന്ന ചടങ്ങില്‍ ദേവധാര്‍ ഗവ.ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റിസ്‌വാനയ്ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ നൽകിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

     താനാളൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി അബ്ദുറസാഖ് അധ്യക്ഷനായി. മലപ്പുറം ഡിഡിഇ കെ പി രമേഷ്‌കുമാര്‍, ജില്ലാ പ്രോഗ്രാംഓഫീസര്‍ ടി എസ് സുമ, എഇഒ എൻ എം ജാഫര്‍, ബിപിസി കെ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

    വീല്‍ചെയറുകള്‍, കേൾവിക്കുള്ള ഉപകരണങ്ങൾ, വാട്ടര്‍ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്തു.

 

date