Skip to main content

വനിതാ ഹോംഗാർഡ് നിയമനം

തൃശ്ശൂർ ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംതരം പാസ്സായ, നല്ല ശാരീരിക ക്ഷമതയുള്ള, ആർമി/നേവി/എയർഫോഴ്സ്/ബിഎസ്എഫ്/സിആർപിഎഫ്/എൻഎസ്ബി/ആസ്സാം റൈഫിൾസ് തുടങ്ങിയ സൈനിക/അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽനിന്നും റിട്ടയർ ചെയ്തവരായിരിക്കണം. നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതയുളള അപേക്ഷാർത്ഥികളുടെ അഭാവത്തിൽ ഏഴാംതരം പാസ്സായവരേയും പരിഗണിക്കും. അപേക്ഷകർ 35 വയസ്സിനും 58 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.

അപേക്ഷകർ 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടി എത്തുക, 3 കി.മീ. ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നീ ശാരീരിക ക്ഷമതാ ടെസ്റ്റുകൾ വിജയിക്കേണ്ടതാണ്. പ്രതിദിനം 780 രൂപയാണ് വേതനം.

യോഗ്യരായവർ നിർദ്ദിഷ്ട അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ സെർവിസസ് ജില്ലാ ഫയർ ഓഫീസർക്ക് നൽകേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക തൃശ്ശൂർ ജില്ല ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, ജില്ലാ ഫയർ ഓഫീസിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5വരെ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 7. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ : 0487- 2420183

date