Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 'എംപ്ലോയീസ് കാന്റീന്‍' നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 8 ന് രാവിലെ 11 മണിക്ക് മുമ്പായി തിരൂര്‍ ആര്‍.ഡി.ഒ ഓഫീസില്‍ ലഭിക്കണം. മാര്‍ച്ച് 8 ന് വൈകിട്ട് 3 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ തിരൂര്‍ ആര്‍.ഡി.ഒ ഓഫീസില്‍ നിന്നും ലഭിക്കും.
വെബിനാര്‍ സംഘടിപ്പിക്കുന്നു
ഭക്ഷ്യ മേഖലയില്‍ സംരംഭം നടത്തുന്നവരും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളും നിയമ വശങ്ങളെയും അസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ  കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്  ഡവലപ്‌മെന്റ് 'ഫുഡ് സേഫ്റ്റി' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 ന്  ശനിയാഴ്ച്ച  രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈന്‍ (സൂം പ്ലാറ്റ്‌ഫോം) മാര്‍ഗത്തിലൂടെ ആണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  www.kied.info ല്‍  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0484 2532890/ 2550322 എന്നീ നമ്പറുകളില്‍ ലഭിക്കും.
 

date