Skip to main content

ബീച്ച് അംബ്രല്ല'' വിതരണോദ്ഘാടനം നാളെ

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വഴിയോര ഭാഗ്യക്കുറി വില്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന 'ബീച്ച് അംബ്രല്ല വിതരണത്തിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 23) നടക്കും. വൈകിട്ട് 3 ന് മലപ്പുറം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങ് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി.സുബൈര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാഭാഗ്യക്കുറി ഓഫീസര്‍ ബി.എല്‍. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.പി.എ.ഷരീഫ്, ഭാഗ്യക്കുറി ക്ഷേമനിധി മേഖലയിലെ ട്രേഡ് യൂണിയന്‍ നേതാക്കളായ രാജന്‍ പരുത്തിപ്പറ്റ, കനകന്‍ (ഷണ്‍മുഖന്‍), എന്‍.സതീഷ്, മൂര്‍ത്തി. എസ്, ഭരതന്‍.കെ.എം, കാടാമ്പുഴ മോഹനന്‍ എന്നിവര്‍ സംസാരിക്കും

date