Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്: 18 കേസുകള്‍ തീര്‍പ്പാക്കി

സംസ്ഥാന വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ അംഗം അഡ്വ.പി കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 56 കേസുകള്‍ പരിഗണിച്ചു. 18 കേസുകള്‍ തീര്‍പ്പാക്കി. 31 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ഏഴ് കേസുകളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കമ്മീഷന്റെ പാനല്‍ അഭിഭാഷകരായ അഡ്വ.കെ പി ഷിബി, അഡ്വ.പദ്മജ, അഡ്വ.കെ എം പ്രമീള, കൗണ്‍സലര്‍ മാനസ എന്നിവരും അദാലത്തില്‍ സംബന്ധിച്ചു.

date