Skip to main content

ലോട്ടറിക്ഷേമനിധി അംഗങ്ങൾക്ക് ബീച്ച് അംബ്രല്ല വിതരണം

                           
കോട്ടയം: ജില്ലയിലെ വഴിയോര ലോട്ടറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്കു കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് നൽകുന്ന സൗജന്യ ബീച്ച് അംബ്രല്ലയുടെ വിതരണം ഫെബ്രുവരി 25ന് മൂന്നുമണിക്ക് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ്. അനിൽകുമാർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ എ.എസ്. പ്രിയ, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർ സി.എൻ. മധുസൂദന കൈമൾ, സംഘടനാപ്രതിനിധികളായ ടി.എസ്.എൻ. ഇളയത്, ചന്ദ്രിക ഉണ്ണികൃഷ്ണൻ, സിജോ പ്ലാന്തോട്ടം, സന്തോഷ് കല്ലറ, എം.ആർ. ഷാജി, മനോജ് മാധവൻ, ഒളശ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിക്കും.

date