Skip to main content

ടെണ്ടര്‍/ക്വട്ടേഷന്‍

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മാതൃ - ശിശു ബ്ലോക്കിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് നാലിന് രാവിലെ 11 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2493180.
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സി എസ് ഇ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് രണ്ട് സെ മി മാനേജിയബിള്‍ സ്വിച്ചുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 10ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വികരിക്കും.

ഗവ.എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് തെര്‍മല്‍ എഞ്ചിനീയറിങ് ലാബിലെ റഫ്രിജറേറ്റര്‍ ആന്റ് എയര്‍ കണ്ടീഷനിങ് സെക്ഷനിലെ ഫാള്‍സ് സീലിങ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്നിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് കമ്പ്യൂട്ടേഷണല്‍ സ്ട്രസ്സ് അനലിസിസ് ലാബ്, മെഷീന്‍ റൂം, ലോഡിങ് ഫ്രെയിം എന്നിവ പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്നിന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന തീരദേശ സേന പദ്ധതിയിലേക്ക് ജി പി എസ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് മൂന്നിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0497 2731081.

date