Skip to main content

നാടന്‍ തോട്ടണ്ടി സര്‍ക്കാര്‍ വിലക്ക് സംഭരിക്കും

സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച കിലോക്ക് 114 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും നാടന്‍ തോട്ടണ്ടി വാങ്ങി കാപെക്‌സ് ഫാക്ടറികളില്‍ സംഭരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലുള്ള 40 ഫാക്ടറികളിലും കശുവണ്ടി സംഭരിക്കും. കശുവണ്ടി സംഭരിക്കാന്‍ താല്‍പര്യമുള്ള സഹകരണ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന കശുവണ്ടി കാഷ്യൂ കോര്‍പ്പറേഷനും കാപെക്‌സും വാങ്ങും. ഫെബ്രുവരി 27 നു കൊല്ലം , മാർച്ച് ഒന്ന് കണ്ണൂർ, മാർച്ച് രണ്ട് കാസർഗോഡ് ഇത് സംബന്ധിച്ച യോഗങ്ങൾ ചേരും..

date