Skip to main content

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്‍സ് ബ്യൂറോയില്‍ ഫെബ്രുവരി 24 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനുള്ള വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടക്കും.
രജിസ്ട്രേഷന്‍ ഫീസ് 250 രൂപ, പ്രായപരിധി 50 വയസില്‍ കുറവ്. ആധാര്‍/വോട്ടേഴ്സ് ഐഡി/പാസ്പോര്‍ട്ട് /പാന്‍കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷന്‍ ചെയ്ത് തുടര്‍ന്നുള്ള എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066

date