Skip to main content

പൊന്ന്യത്തങ്കത്തിന് തുടക്കമായി

കതിരൂർ പൊന്ന്യം ഏഴരക്കണ്ടത്ത് കളരി അക്കാദമിയും മ്യൂസിയവും ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു
ബജറ്റിൽ എട്ട് കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും  മന്ത്രി പറഞ്ഞു. കതിരൂർ പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി. കതിരൂർ പഞ്ചായത്തിൻ്റെ മുൻ കൈയ്യോടെ ജനകീയ പങ്കാളിത്തത്തോടെ ആവശ്യമായ സ്ഥലമെടുപ്പിനുള്ള പണം സ്വരൂപിക്കും. നിലവിൽ ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട കേരളത്തെ ടൂറിസം സ്റ്റേറ്റാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കർ അഡ്വ എ.എൻ. ഷംസീർ മുഖ്യാതിഥിയായി. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎൽഎ,  എസ് ആർ ഡി പ്രസാദ് ഗുരുക്കൾ, അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ  കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനൽ, ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയൻ മാസ്റ്റർ,  അഡ്വ: സി.ടി.സജിത്ത്, എ വാസു, എ കെ ഷിജു, ലജിഷ സംസാരിച്ചു. ജനറൽ കൺവീനർ എൻ പി വിനോദ് കുമാർ സ്വാഗതവും ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി ലവ് ലിൻ നന്ദിയും പാഞ്ഞു. തുടർന്ന് കളരിപ്പയറ്റ് അരങ്ങേറി

date