Skip to main content

ഫുഡ് സേഫ്റ്റി വെബ്ബിനാര്‍ 25 ന്

ഭക്ഷ്യ മേഖലയില്‍ സംരംഭം നടത്തുന്നവരും തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളെയും നിയമ വശങ്ങളെയുംകുറിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഫുഡ് സേഫ്റ്റി എന്ന വിഷയത്തില്‍ വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 25 ന് രാവിലെ 11 മുതല്‍ 12 വരെ ഓണ്‍ലൈനായാണ് (സൂം പ്ലാറ്റ്‌ഫോമില്‍) വെബ്ബിനാര്‍ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322.

date