Skip to main content

പരിശീലനം സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിന്റെയും ലെപ്രസി യൂണിറ്റിന്റെയും അഭിമുഖ്യത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സമാര്‍ക്കായി കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി പരീശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടന്ന പരിപാടി സൂപ്രണ്ട് ഡോ. ദീപ്തി ഉദ്ഘാടനം ചെയ്തു. എ.ല്‍.ഒ. ബേബി തോമസ്, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍മാരായ കെ. റെഫീഖ്, എസ്. അജിത്, ജയകൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 

date