Skip to main content

അംഗനവാടി കെട്ടിടം: ശിലാസ്ഥാപനം നടത്തി

ആലപ്പുഴ: ആര്യാട് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ആറാം നമ്പര്‍ അംഗനവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.എല്‍.എ. പി.പി. ചിത്തരഞ്ജന്‍  നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ഫണ്ടില്‍ നിന്നും അംഗം ആര്‍.റിയാസിന്റെ നിര്‍ദേശപ്രകാരം അനുവദിച്ച 27 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം ആര്‍. റിയാസ്, ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി. മാഹീന്ദ്രന്‍, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോന്‍, വാര്‍ഡ് മെമ്പര്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date