Skip to main content

പി.എം. കിസാന്‍ സമ്മാന്‍ നിധി ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലൂടെ

ആലപ്പുഴ: പി.എം. കിസാന്‍ നിധിയുടെ അടുത്ത ഗഡു ഫെബ്രുവരി 27-നു അക്കൗണ്ടില്‍ വന്നുചേരും.  ബാങ്ക് അക്കൗണ്ട് ഇതുവരെ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ എത്രയും പെട്ടന്നു അടുത്ത ഗഡു ലഭിക്കുന്നതിനു വേണ്ടി പോസ്റ്റ് ഓഫീസ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് എടുക്കണം. അക്കൗണ്ട് ആധാര്‍ ബന്ധിപ്പിക്കുന്നവര്‍ക്ക് മാത്രമേ ഫെബ്രുവരി മാസത്തെ ഗഡു ലഭിക്കുകയുള്ളു. ഈ സേവനം ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഫെബ്രുവരി 26 നു മുന്‍പായി എത്തണം. പ്രീമിയം അക്കൗണ്ട് ഓപ്പണ്‍ ചെയുന്നതിനായി 200 രൂപ ഈടാക്കുന്നതാണെന്ന് അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു.
 

date